ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരന്റെ പുതിയ കവിത വിവാദത്തിലേക്ക്. നേട്ടവും കോട്ടവും എന്ന് പേരിട്ടിരിക്കുന്ന കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ പാര്‍ട്ടിക്കകത്തും പുറത്തുമായി തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളും
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നന്ദിയും കിട്ടിയില്ലെന്നുമാണ് കവിതയിലൂടെ സുധാകരന്‍ ഉന്നയിക്കുന്നത്.
അതേസമയം, പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയാണിതെന്നും. ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമെന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം കവിത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FComrade.G.Sudhakaran%2Fposts%2F4184005248302247&show_text=true&width=500