പാലക്കാട്: ക്ഷേത്ര ഭരണം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനായി നിയമ നിര്‍മാണം നടത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും രാഷ്ട്രീയക്കാരായ ഭരണാധികാരികളില്‍ നിന്നും മോചിപ്പിച്ച് ഹിന്ദു സമാജത്തെ ഏല്‍പ്പിച്ചു കൊടുത്തും ക്ഷേത്ര ഭരണം സുതാര്യമാക്കുവാനും ഭാരതത്തിന്റെ തനതായ സംസ്കാരം അഥവാ സനാതന ധര്‍മ്മം ക്ഷേത്രങ്ങളിലൂടെ മുഴുവന്‍ സമാജ ബന്ധുക്കള്‍ക്കും പ്രയോജനപ്പെടുത്തുന്നതിനും നാടിന്റെ ശ്രേയസ്സിനും ഐശ്വര്യത്തിനുമായി ക്ഷേത്ര ഭരണം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനായി നിയമ നിര്‍മാണം നടത്തണമെന്ന് വിശ്വ ഹിന്ദു പരിഷദ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. വിആര്‍. രാജശേഖരന് നിവേദനത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.