കൊല്ലത്ത് കോളജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കരവാളൂർ വെഞ്ചേമ്പ് സ്വദേശികളായ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിര(22)യാണ് മരിച്ചത്. ചെമ്പഴന്തി എസ്.എൻ.കോളജിലെ എം.എ. ഇംഗ്ലീഷ് അവസാനവർഷ വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.