തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കോവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകൾ എത്താൻ സാധ്യതയില്ലാത്തതിനാൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് മുതൽ ഡിസംബർ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016ൽ 13 കോടി ആദ്യന്ത വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നെങ്കിൽ 2020-ൽ അതു 45 ലക്ഷമായി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.