തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഞായറാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നിലവില്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേരള തീരത്ത് ഞായറാഴ്ച വരെ 3.3 മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം തീരദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്കി.