ടോക്കിയോ: ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ട്രിപ്പിള്‍ സ്വര്‍ണം. ഷെല്ലി ആന്‍ഫ്രേസറും ഷെറീക്ക ജാക്ക്‌സണും എലെയ്ന്‍ ഹെറാ തോംപ്‌സണും ബ്രിയാന വില്ല്യംസും അണിനിരന്ന ജമൈക്ക ദേശീയ റെക്കോഡോടെ ഫിനിഷിങ് ലൈന്‍ തൊട്ടു. സമയം: 41.02 സെ.
സീസണിലെ മികച്ച സമയവുമായി അമേരിക്ക (41.45 സെ) വെള്ളിയും ബ്രിട്ടന്‍ (41.88 സെ) വെങ്കലവും സ്വന്തമാക്കി.
100, 200 മീറ്റര്‍ സ്വര്‍ണത്തിനു പിന്നാലെ 4×100 മീറ്റര്‍ റിലേയിലും വെന്നിക്കൊടി പാറിച്ചതോടെയാണ് എലെയ്ന്‍ തോംസണ്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണമെന്ന റെക്കോഡില്‍ എലെയ്ന്‍ തോംസണ്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനും അമേരിക്കയുടെ ഫ്‌ളോറെന്‍സ് ഗ്രിഫിതിനും ഒപ്പമെത്തി.