ടോക്യോ: 70 വര്‍ഷത്തിന് ശേഷം ആദ്യമായി ഒളിമ്പിക്‌സില്‍ 4×100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി ഇറ്റലി. ദേശീയ റെക്കോഡ് പ്രകടനവുമായിട്ടായിരുന്നു ഇറ്റലിയുടെ സ്വര്‍ണനേട്ടം. സമയം: 37.50 സെ.
സീസണിലെ മികച്ച പ്രകടനം പുറത്തെടുത്ത ബ്രിട്ടന്‍ (37.51 സെ) വെള്ളിയും കാനഡ (37.70 സെ) വെങ്കലവും സ്വന്തമാക്കി. ജമൈക്കയ്ക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാലാം സ്ഥാനം ചൈനയ്ക്കാണ്.
നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന ഇറ്റാലിയന്‍ താരം മാര്‍ഷല്‍ ജേക്കബ് റിലേയിലും നേട്ടം ആവര്‍ത്തിച്ചു. ഇതോടെ താരത്തിന് ഇരട്ട സ്വര്‍ണ മെഡലായി.