മലപ്പുറം: കോട്ടയ്ക്കൽ എടരിക്കോട് ജംങ്ഷനിൽ മന്ത്രിയുടെ വാഹനം കടത്തിവിടാന്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പോലീസ്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.
കോഴിക്കോട് ഭാഗത്ത് നിന്നും മന്ത്രിയുടെ വാഹങ്ങളും എസ്കോര്‍ട്ട് പോലീസ് ജീപ്പുകളും വരികയായിരുന്നു. ഈ സമയം തന്നെ തിരൂര്‍ ഭാഗത്ത് നിന്നും കോട്ടയ്ക്കലിലേക്ക് ആംബുലൻസും എത്തി. ഇതോടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തുകയും മന്ത്രിയുടെ വാഹനം കടത്തി വിടുകയും ചെയ്യുകയായിരുന്നു.
അത്യാസന്ന നിലയിൽ പോകുകയായിരുന്ന ആംബുലന്‍സിനെ തടഞ്ഞുനിര്‍ത്തി മന്ത്രിയുടെ വാഹനം കടത്തി വിട്ട നടപടിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fmediavisiontvcom%2Fvideos%2F422455172383553%2F&show_text=false&width=560&t=0