തിരുവനന്തപുരം: ഫോർട്ട് സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമടം സ്വദേശി റഷീദ് എന്നയാളാണ് പിടിയിലായത്.വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.മർദ്ദനമേറ്റത് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മാളുവിനാണ്.
ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരാണ് ആക്രമണത്തിൽ പിന്നിൽ. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജി, സിഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അതേസമയം ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒപി ബഹിഷ്കരിച്ചാണ് പ്രതിഷേധം.