ടോക്യോ: പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. തുടക്കത്തില്‍ റഷ്യന്‍ കരുത്തിലെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട് പിടിച്ചുനില്‍ക്കാനിയില്ല. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്.
റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ താരം ആദ്യ പിരീഡില്‍ നാല് ടെക്‌നിക്കല്‍ പോയിന്റ് നേടിയപ്പോള്‍ രവി കുമാറിന് രണ്ട് പോയിന്റേ നേടാനായുള്ളു. രണ്ടാം പിരീഡിലും ടെക്‌നിക്കല്‍ പോയിന്റില് സോര്‍ ഉഗ്യു മുന്നിട്ടുനിന്നു.
നേരത്തെ നൂറിസ്ലാം സനയേവിനെ തോല്‍പ്പിച്ചായിരുന്നു രവുകുമാര്‍ ഫൈനലില്‍ കടന്നിരുന്നുത്.
ടോക്യോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. നേരത്തെ സുശീല്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക് ഗുസ്തി ചരിത്രത്തില്‍ ഇന്ത്യയുടെ ആറാം മെഡലും.
ഇന്ത്യയ്ക്ക് രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്‌സിംഗില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.