തിരുവനന്തപുരം: തിരുവനന്തപുരത്ത കുളത്തില്‍ നിന്ന് ഒാലമടല്‍ എടുക്കാന്‍ ശ്രമിക്കവേ യുവാവ് മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് മണിയോടെയാണ് അപകടം നടന്നത്. പാറശാല കീഴേത്തോട്ടം ദീപക്ക് ഭവനില്‍ വേണുഗോപാലന്‍ നായര്‍- ശ്രീജ ദമ്ബതികളുടെ മകന്‍ വിഎസ് ദീപക്ക് ആണ് മരിച്ചത്. 20 വയസായിരുന്നു.
കുളത്തില്‍ വീണ ഓലമടല്‍ എടുത്തശേഷം തിരിച്ച് നീന്താന്‍ ശ്രമിക്കവേ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കരയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചെളിയില്‍ പുതഞ്ഞ നിലയിലാണ് യുവാവിനെ കണ്ടെത്താനായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എ്തതിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ചക്കപ്ലാമൂട് ശിവജി ഐടിസിയിലെ വിദ്യാര്‍ഥിയാണ്. സഹോദരന്‍ രോഹിത്ത്.