കൊച്ചി: ആലുവയിലെ ബൈക്ക് ഷോറൂമില്‍ സെക്യൂരിറ്റി ജീവനക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഷോറൂമിലെ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ മോഷ്ടിച്ചു. ആലുവ മുട്ടത്ത് ദേശീയപാതയോരത്തെ കെടിഎം ബൈക്ക് ഷോറൂമില്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. രണ്ട് പേര്‍ ചേര്‍ന്ന് വടിവാള്‍ കാണിച്ച് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. സര്‍വ്വീസ് ചെയ്യാനായി ഷോറൂമില്‍ എത്തിച്ച രണ്ട് ലക്ഷം വില വരുന്ന രണ്ട് ബൈക്കുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
അതേസമയം, ഉയരമുള്ള രണ്ട് പേര്‍ ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി പണം ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പൊലീസും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴില്‍ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.