ടോക്യോ:ഒളിമ്പിക്സ് ഗുസ്തിയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ സെമി ഫൈനലിൽ. പുരുഷൻമാരുടെ 57 കിലോ വിഭാഗത്തിൽ രവികുമാറും 86 കിലോ വിഭാഗത്തിൽ ദീപക് പുനിയയുമാണ് സെമിയിൽ കടന്നത്. പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. സെമിയില്‍ കസാഖ്‌സ്താന്റെ നൂറിസ്ലാം സനയെവാണ് രവികുമാറിന്റെ എതിരാളി.
പുരുഷന്‍മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ നൈജീരിയയുടെ അഗിയാവോമോര്‍ എക്കെരെകെമെയെ 12-1 എന്ന സ്‌കോറിന് മറികടന്നാണ് ദീപക് പുനിയ ക്വാര്‍ട്ടറിലെത്തിയത്. പിന്നാലെ നടന്ന മത്സരത്തില്‍ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് തോല്‍പ്പിച്ച് ദീപക് സെമിയിലേക്ക് മുന്നേറി. അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് സെമിയില്‍ ദീപക്കിന്റെ എതിരാളി.