തിരുവനന്തപുരം; വാട്ടർ മീറ്റർ റീഡിങ്ങിന് പുതിയ സംവിധാനം. ഏറ്റവും ഒടുവിൽ ബിൽ നൽകിയ ദിവസം മുതലുള്ള മീറ്റർ റീഡിങ് മൊബൈലിൽ രേഖപ്പെടുത്തിയതിന് ശേഷം റീഡിങ് കണക്കാക്കി ബിൽ അടയ്ക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് പുതിയ സംവിധാനം. പുതിയ പരിഷ്കാരം ഈ വർഷം നടപ്പാക്കും.
കോവിഡ് കാലത്ത് ഉപയോക്താക്കൾ സ്വയം മീറ്റർ റീഡിങ് എടുത്ത് മൊബൈലിലൂടെ ജല അതോറിറ്റിക്ക് അയച്ചിരുന്നു. താൽക്കാലികമായി നടപ്പാക്കിയ ഈ സംവിധാനം വിജയകരമാണെന്നു കണ്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി മൊബൈൽ ആപ് തയാറാക്കാൻ ജല അതോറിറ്റി നടപടി തുടങ്ങി.