തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപകമായി സമരം നടത്തും. നിയോജകമണ്ഡലം തലത്തിൽ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 നാണ് പ്രതിഷേധ ധര്‍ണ്ണ. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ധർണ്ണ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേമത്തും ഉമ്മൻചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും പ്രതിഷേധപരിപാടിയിൽ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടി ,പി ജെ ജോസഫ് , ,അനൂപ് ജേക്കബ് ,മാണി സി കാപ്പൻ തുടങ്ങിയവരും വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കും.