പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മുക്കണ്ണത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയിലായി. കോല്‍പ്പാടം സ്വദേശികളായ രാഹുല്‍ കൃഷ്ണകുമാര്‍, രാഹുല്‍ രാജന്‍ എന്നിവരാണ് പിടിയിലായത്. പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവരുടെ പക്കല്‍ നിന്നും 28 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. അതേസമയം, പ്രതികള്‍ നേരത്തെയും അബ്ക്കാരി കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു