ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് റോൾ നമ്പർ നൽകിയാൽ ഫലമറിയാനാകും. റോൾ നമ്പർ അറിയാനുള്ള സംവിധാനം സി.ബി.എസ്.ഇ നേരത്തേ ഒരുക്കിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ലൂടെ ഫലമറിയാം.
cbse.gov.in അല്ലെങ്കിൽ cbse.nic.in വെബ്സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്, എസ്.എം.എസ്, ഡിജിലോക്കർ, ഉമാങ് ആപ് വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂടെ വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും ലഭിക്കും.