തിരുവനന്തപുരം: പാറശ്ശാലയിൽ മാസ്‌കില്ലാത്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മർദിച്ചത്. ഇവർക്കാർക്കും മാസ്‌കില്ലായിരുന്നു. മാസ്‌ക് നിർബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതിനെത്തുടർന്നാണ് അനിഷ്ട സംഭവം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ ഡോക്ടറെയാണ് സംഘം ആക്രമിച്ചത്.സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.