ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. ഗുസ്തിയിൽ സോനം മാലിക്കിനും തോൽവി. 62 ക്ലോഗ്രാം ഫ്രീ സ്റ്റൈലിൽ തോറ്റത് മംഗോളിയൻ താരത്തോടാണ്.ഏഷ്യൻ വെള്ളിമെഡൽ ജേതാവാണ് മംഗോളിയൻ താരം.ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യത റൗണ്ടിൽ ഗ്രുപ്പ് എയിൽ അന്നുവിന് 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
അതേസമയം, ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിലും ഇന്ത്യ തോൽവി നേരിട്ടു. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ.