ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന് അന്തരിച്ചു. 80 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചി കാരയ്ക്കാട്ട് കുടുംബാംഗവും സംവിധായകന് രാജീവ് മേനോന്റെ അമ്മയുമാണ്. ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കല്യാണി മേനോന് ചുവട് വെച്ചത്.
രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഋതുഭേദകല്പന, ജലശയ്യയില്‍, പവനരച്ചെഴുതുന്നു കോലങ്ങളെന്നും, എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ഹംസഗീതം,സുജാത, പൌരുഷം, കാഹളം, കുടുംബം, നമുക്ക് ശ്രീകോവില്‍, ഭക്തഹനുമാന് തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.