ടോക്യോ: ട്രിപ്പിള്‍ ജമ്പില്‍ വെനസ്വേലന്‍ താരം യൂലിമര്‍ റോജാസിന് സ്വര്‍ണം. 1995-ലെ ഒളിമ്പിക്‌സില്‍ യുക്രെയ്ന്‍ താരം ഇനേസ ക്രാവെറ്റ്‌സിന്‍റെ 15.50 മീറ്റര്‍ എന്ന ലോക റെക്കോഡാണ് യൂലിമര്‍ ടോക്യോയില്‍ തിരുത്തിക്കുറിച്ചത്. പിന്നിട്ട ദൂരം 15.67 മീറ്റര്‍.
ടോക്യോയില്‍ അത്‌ലറ്റിക്‌സില്‍ തിരുത്തിക്കുറിക്കപ്പെടുന്ന ആദ്യ ലോക റെക്കോഡ് കൂടിയാണിത്.
റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ യൂലിമര്‍. 2017, 2019 ലോകചാമ്പ്യന്‍ഷിപ്പുകളിലെ സ്വര്‍ണവും വെനസ്വേലന്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.
പോര്‍ച്ചുഗലിന്റെ പാട്രിഷിയ മമോനയ്ക്കാണ് വെള്ളി. (15.01 മീറ്റര്‍). സ്പാനിഷ് താരം അന പലറ്റെയ്‌റോ (14.87 മീറ്റര്‍) വെങ്കലം സ്വന്തമാക്കി.