കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം.
ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തു. മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്. ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍ ഇതു മറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. വിദേശത്തുനിന്ന് ചെലവ് കുറച്ച് ഫോണ്‍ കോളുകള്‍ വിളിക്കാനുള്ള സംവിധാനമാണിത്. ങ്ങനെയുള്ള കോളുകള്‍ വരുമ്പോള്‍ നമ്പറുകള്‍ ചുരുക്കം മാത്രമെ കാണൂ. തിരിച്ചു വിളിക്കാന്‍ സാധിക്കില്ല എന്ന് പ്രത്യേകതയുമുണ്ട്.