രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ സിനിമയിലെ ‘ദോസ്തി’ ഗാനം എത്തി. നാല് ഭാഷകളിലായിട്ടാണ് ഗാനം പുറത്തിറങ്ങിയത്. എം എം കീരവാണിയാണ് ഗാനത്തിന് സംഗീത നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍ ഗാനം ആലപിച്ചിരിക്കുന്നത് അമിത് ത്രിവേദിയാണ്, മലയാളത്തില്‍ വിജയ് യേശുദാസും, തമിഴില്‍ അനിരുദ്ധും, തെലങ്കുല്‍ ഹേമചന്ദ്രയുമാണ്. വിവിധ ഭാഷകളില്‍ ഗാനം ഇറങ്ങി കഴിഞ്ഞു.
രുധിരം, രൗദ്രം, രണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാം ചരണും ജൂനിയര്‍ എൻടിആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. ബാഹുബലിക്കുശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണിത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് താരങ്ങൾ. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്രപ്രസാദാണ്.