ടോക്കിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്ന് ബ്രിട്ടനെതിരെ മത്സരിക്കും . 1980ന് ശേഷം ആദ്യ മെഡൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെ എതിരാളികൾ ബ്രിട്ടനാണ്. വൈകിട്ട് അഞ്ചരയ്‌ക്കാണ് കളി തുടങ്ങുക.ഓസ്‌ട്രേലിയക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ക്വാർട്ടർ കടമ്പയിലുള്ളത് എതിർ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ബ്രിട്ടൺ.
ഇന്ത്യ അഞ്ച് കളിയിൽ 15 ഗോൾ നേടിയപ്പോൾ 13 ഗോൾ വഴങ്ങി. ബ്രിട്ടൺ നേടിയതും വഴങ്ങിയതും 11 ഗോൾ. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡലിനുള്ള മത്സരത്തിൽ ബ്രിട്ടനോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് മൻപ്രീതും സംഘവും ഇറങ്ങുന്നത്. ഒളിംപിക്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു ടീമും നാല് ജയം വീതം നേടി. അ