ടോക്കിയോ: ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ പുരുഷ താരം അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് തോറ്റ് പുറത്തായി. 4-6 എന്ന സ്‌കോറിനാണ് അതാനു ജപ്പാന്റെ ഫുറുക്കാവയോട് തോറ്റത്. അതേസമയം ഒളിംപിക്സില്‍ ബാഡ്മിന്റണ്‍ സെമിയില്‍ സൂപ്പര്‍താരം പിവി സിന്ധുവിനും ബോക്സിങ് ക്വാര്‍ട്ടറില്‍ പൂജാറാണിക്കും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.