ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂൾ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഡീപ് ഡൈവ് ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. ഇതിലൂടെ ദുബായിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാനും അധിക വരുമാനം നേടാനും പദ്ധതിയിലൂടെയാകും. സ്കൂബ ഡൈവിങ്, സ്നേര്‍ക്കെലിങ് തുടങ്ങി വെള്ളത്തിനടിയിലെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെ മികച്ച അനുഭവം ലഭിക്കും.
60.02 മീറ്റര്‍ ആഴത്തിലുള്ള സ്വിമ്മിങ് പൂളിൽ ഏകദേശം 1.4 കോടി ലിറ്റര്‍ വെള്ളമുണ്ട്. ജലാന്തര്‍ ഭാഗത്ത് 56 അണ്ടര്‍വാട്ടര്‍ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 1500 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇൻഡോർ ഗെയിമുകളും കുളിമുറികളും ഇതോടനുബന്ധിച്ചുണ്ട്. 196 അടിയിലെ നീന്തൽക്കുളത്തിനുള്ളിൽ ഒരു നഗരം തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. ഗാരേജും അപ്പാര്‍ട്ട്മെൻറും എല്ലാം ഇതിനുള്ളിൽ ഉണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഓരോ ആറ് മണിക്കൂറും യുവി റേഡിയേഷൻ പ്രക്രിയയിലൂടെ നീന്തൽക്കുളത്തിലെ ജലം ശുചീകരിക്കും.
ഡൈവിങ് ഉപകരണങ്ങൾക്കടക്കം ഒരാൾക്ക് 400 ദിർഹമാണു നിരക്ക്. ടിക്കറ്റുകൾ ഒാൺലൈനിൽ വാങ്ങാം.
സൈറ്റ്: deepdivedubai.com
ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്കു 12 മുതൽ രാത്രി 8 വരെ 10 വയസ്സു മുതലുള്ളവർക്കാണു പ്രവേശനം. ഡിസ്കവർ, ഡൈവ്, ഡെവലപ് എന്നീ വിഭാഗങ്ങളിൽ പരിശീലന പരിപാടികളുമുണ്ട്.ഒാരോന്നിനും നിശ്ചിത ഫീസ് നൽകണം. പാര്‍ക്കിങ് സൗജന്യമാണ്. ഡൗണ്ടൗണ് ദുബായില്‍നിന്ന് 15 മിനിറ്റ് ഡ്രൈവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 20 മിനിറ്റ് ഡ്രൈവും മാത്രമാണ് ഇവിടേക്കുള്ളത്. സ്കൂബ ഡൈവിങ്, സ്നോര്‍ക്കലിങ് എന്നിവയ്ക്ക് ഡൈവിങ് സര്ട്ടിഫിക്കേഷന് ആവശ്യമില്ല.
ദുബായിലെ സാഹസിക കായിക വിനോദങ്ങളുടെ മേഖലയിലെ ഏറ്റവും പുതിയ നിക്ഷേപമായാണ് ഈ പൂള് കണക്കാക്കപ്പെടുന്നത്. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. സഞ്ചാരികള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തിക്കൊണ്ട് നീന്തല്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. തുടക്കക്കാർ മുതൽ പ്രൊഫഷണൽ ഡൈവേഴ്സ്, അത്ലറ്റുകൾ വരെയുള്ള, 10 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരുമായ എല്ലാവര്ക്കും നീന്താന്‍ അനുവാദമുണ്ട്.
ഡിസ്കവർ, ഡൈവ്, ഡവലപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നീന്തല്‍ പ്രോഗ്രാമുകള്‍ ലഭ്യമാവുക. ഒരൊറ്റ ഡൈവ് മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഡിസ്കവർ വിഭാഗം. നിലവില്‍ സർട്ടിഫിക്കേഷൻ ഉള്ള ആളുകള്‍ക്കായാണ് ഡൈവ് വിഭാഗം. എക്സ്പീരിയന്‍സ് അനുസരിച്ചുള്ള നീന്തല്‍ ആണിത്. എൻട്രി ലെവൽ മുതൽ ടെക്നിക്കൽ, ഇൻസ്ട്രക്ടർ ലെവൽ വരെയുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും സ്കൂബ ഡൈവിങ്, ഫ്രീഡൈവിങ് സർട്ടിഫിക്കേഷനുകൾ എന്നിവ നേടുന്നതിനുമുള്ള പരിശീലനത്തിനായാണ് ഡവലപ്പ് വിഭാഗം.
ഡൈവിങ്ങിനുള്ള ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള പൂള് എന്നതിനപ്പുറം, ഏറ്റവും വലിയ അണ്ടർവാട്ടർ ഫിലിം സ്റ്റുഡിയോയും ഇവിടെയാണ് ഉള്ളത്. മീഡിയ എഡിറ്റിംഗ് റൂം, വീഡിയോ വാള്, 56 അണ്ടർവാട്ടർ ക്യാമറകൾ, 164 വ്യത്യസ്ത മൂഡ് ലൈറ്റുകൾ എന്നിവ ഇവിടെയുണ്ട്. ഒപ്പം 100 പേർ അടങ്ങുന്ന കോണ്‍ഫറന്‍സുകളും പരിപാടികളും നടത്താനുള്ള സൗകര്യവും ഓൺസൈറ്റ് കാറ്ററിംഗ് ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്.