ടോക്യോ: ഒളിമ്പിക്സ് വനിതാ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി.സിന്ധു സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യാമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തകർത്തു. ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിനെ രണ്ടാം ഗെയിൽ ജപ്പാൻ താരം വിറപ്പിച്ചു. യാമാഗുച്ചിയുടെ രണ്ടു ഗെയിം പോയിന്റ് മറികടന്നാണ് സിന്ധു ജയം നേടിയെടുത്തത്.
റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്ക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. എതിരാളിയുടെ ബലഹീനതകള്‍ കൃത്യമായി മനസ്സിലാക്കിയ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. ഘട്ടത്തില്‍ മാച്ച് പോയന്റിന് സെര്‍വ് ചെയ്ത യമാഗുച്ചിയെ പിന്നില്‍ നിന്നും തിരിച്ചടിച്ച് സിന്ധു വീഴ്ത്തുകയായിരുന്നു.തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു സെമി ബർത്ത് നേടുന്നത്. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവാണ് ഇന്ത്യൻ താരം.