തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി, എൽഎൽ.എം, എം.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28ൽനിന്ന് ജൂലൈ 31ന് ഉച്ചക്ക് രണ്ടുവരെയായി ദീർഘിപ്പിച്ചു. www.cee.kerala.gov.inലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന അക്നോളജ്മെൻറിെൻറ പ്രിൻറൗട്ട് എടുത്ത് അപേക്ഷാർഥികൾ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിൻറൗട്ടോ മറ്റ് സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസിലേക്ക് അയക്കേണ്ടതില്ല.
കോഴ്സുകളിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷകൾ ആഗസ്റ്റ് 11, 12, 13 തീയതികളിൽ നടത്തും. പരീക്ഷകളുടെ സമയവും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കും. ത്രിവത്സര പഞ്ചവത്സര എൽഎൽ.ബി, എൽഎൽ.എം, എം.ബി.എ കോഴ്സുകളുടെ പ്രോസ്പെക്ടസും വിജ്ഞാപനവും www.cee.kerala.gov.inൽ ലഭ്യമാണ്.