ടോക്കിയോ: ഒളിംപിക്സ് വേദിയിൽനിന്ന് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടി. ആരാധകർക്ക് നിരാശ പരത്തി മേരി കോം ക്വാർട്ടർ കാണാതെ പുറത്തായി. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയാണ് മേരി കോമിന് അപ്രതീക്ഷിത തോൽവി സമ്മാനിച്ചത്. 3–2 എന്ന സ്കോറിനാണ് മേരി കോമിന്റെ പരാജയം.
ഇന്ത്യ ഏറ്റവുമധികം മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന വനിതാ ബോക്സിങ്ങിൽ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ ബോക്സിങ്ങിൽ ലോക ചാംപ്യൻ കൂടിയായിരുന്നു മേരി കോം.