തിരുവനന്തപുരം; ശ്രീകാര്യത്ത് ഇരുപത്തിയൊന്നുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കിൽ ഇമ്രാൻ അബ്ദുള്ളയാണ്(21) മരിച്ചത്. എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്.
മാർ ഇവാനിയോസ് കോളേജിലെ ബി.എ. ലിറ്ററേച്ചർ അവസാനവർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്നു.ഇമ്രാനെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്.ഇമ്രാൻ ഓണ്‍ലൈന്‍ ഗെയിമുകൾക്ക് അടിമ ആയിരുന്നതായി മാതാപിതാക്കൾ മൊഴി നൽകി. ഇമ്രാന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റി.