തിരുവനന്തപുരം: മാർച്ചിൽ നടത്തിയ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പിആർ ചേന്പറിൽ പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഫലപ്രഖ്യാപനത്തെ തുടർന്ന് വൈകുന്നേരം നാലു മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in