ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. വാദം കേള്‍ക്കവേ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.
എംഎൽഎമാർക്ക് നിയമസഭക്കുള്ളിൽ പ്രതിഷേധിക്കാൻ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദത്തിൽ ഉറച്ച് നിന്ന സംസ്ഥാന സർക്കാർ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി അനിവാര്യമാണെന്നും സഭയുടെ സവിശേഷാധികാരം നിലനിർത്താൻ കേസ് പിൻവലിക്കണമെന്നും വാദിച്ചിരുന്നു.
എന്നാൽ വാദത്തിനിടെ സംസ്ഥാന സർക്കാരിനും പ്രതിസ്ഥാനത്തുള്ള എംഎൽഎമാർക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം ഏൽക്കേണ്ടിവന്നിരുന്നു. ഒരു എംഎൽഎ നിയമസഭയ്ക്കുള്ളിൽ തോക്ക് ഉപയോഗിച്ചാൽ നടപടി എടുക്കേണ്ടത് നിയമസഭയാണോ? തോക്കെടുക്കുന്ന എംഎൽഎയ്ക്ക് പരിരക്ഷ ലഭിക്കുമോ? എന്നും കോടതി ചോദിച്ചിരുന്നു.