ബംഗലൂരു: കര്‍ണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവില്‍ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിർദേശിച്ചത്. സത്യപ്രതിജ്ഞ നാളെ നടക്കും.
നിലവില്‍ യെദ്യൂരപ്പ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയാണ് ബസവരാജ് ബൊമ്മെ. കര്‍ണാടക മുന്‍ മന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ്. ജനദാദള്‍ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഹൂബ്ലി മേഖലയില്‍ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് ബസവരാജ് ബൊമ്മെ.
Karnataka Ministers Basavaraj Bommai and Jagadish Shettar met BJP observers for the state and union ministers G Kishan Reddy and Dharmendra Pradhan earlier this evening in Bengaluru.
A meeting of MLAs of the party is currently underway. pic.twitter.com/VWGETtROvq
— ANI (@ANI) July 27, 2021
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം ബി.ജെ.പി നിയമസഭാകക്ഷിയോഗം ബംഗലൂരുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന്‍ റെഡ്ഡി ബംഗലൂരുവില്‍ എത്തിയിരുന്നു. യോഗത്തില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ് യെദ്യൂരപ്പ രാജിവയ്ക്കുന്നത്. സർക്കാരിന്റെ രണ്ടാം വർഷം പൂർത്തിയാകുന്ന ചടങ്ങിലായിരുന്നു രാജി പ്രഖ്യാപനം. നേതൃമാറ്റ ചർച്ചകൾ കർണാടകയിൽ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
















