കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് ഫാക്ടറിയില്‍ വീണ്ടും പരിശോധന. സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയാണ് പരിശോധന നടത്തിയത്. ഇത് 12-ാം തവണയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കിറ്റെക്സില്‍ പരിശോധന നടക്കുന്നത്.
വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധനയെന്നും സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധനയെന്നുമാണ് കിറ്റെക്സിന്റെ പുതിയ പ്രതികരണം.
ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയിലാണ് എത്തിയതെന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു.
നേരത്തേ പരിശോധനയിലും റെയ്ഡിലും പൊറുതിമുട്ടിയാണ് സംസ്ഥാനത്ത് നടത്താനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്നായിരുന്നു കിറ്റെക്സ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കിറ്റെക്സിനെ തേടി അന്യസംസ്ഥാനങ്ങളുടെ ക്ഷണം എത്തിയത്. റെയ്ഡ് നടത്തി നിരന്തരം പീഡിപ്പിക്കുന്നു എന്നായിരുന്നു കിറ്റെക്സിന്റെ പരാതി.