ടോക്കിയോ: ഒളിമ്പിക്സ് വനിതാ വിഭാഗം ടെന്നിസിൽ വൻ അട്ടിമറി. ജപ്പാന്റെ സ്വർണ പ്രതീക്ഷയായിരുന്നു നയോമി ഒസാക മൂന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ മർക്കെറ്റ വൊൻഡ്രുസോവയാണ് ജാപ്പനീസ് താരത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ചെക്ക് താരത്തിന്റെ ജയം.
ആദ്യ 15 മിനിട്ടിൽ തന്നെ ഒസാക്ക നാല് ഗെയിമുകൾ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു. രണ്ടാം സെറ്റിൽ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടർച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാൽ, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.