തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയുടെ പിഴവ് തുറന്നു പറഞ്ഞ ശേഷം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ഡോക്ടറുടെ മൊഴി ഇന്നു രേഖപ്പെടുത്തിയേക്കും.അതേസമയം അന്വേഷണത്തിന്റെ ഭാഗമായി അനന്യയുടെ സുഹൃത്തുക്കളെ അടക്കം ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നാണ് അനന്യ വെളിപ്പെടുത്തിയിരുന്നത്. ശസ്ത്രക്രിയ നടത്തിയ ചിലയിടങ്ങളില്‍ മുറിവുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണു വിവരം.

















