ടോക്യോ: ഒളിമ്പിക് ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.ഗ്രൂപ്പ് എയില്‍ നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ജയിക്കാനായെങ്കിലും ടീമിന് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.ചൈനീസ് തായ്പേയിയുടെ ലീ യാങ്-വാങ് ചി ലിന്‍ സഖ്യം ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ സഖ്യം സഞ്ജയ – ഫെർനാൾഡിയെ അട്ടിമറിച്ചതോടെയാണ് ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചത്.
ബ്രിട്ടനെതിരെ തുടക്കം മുതൽ മത്സരത്തിന്റെ പൂർണ നിയന്ത്രണം ഇന്ത്യയ്ക്ക് ആയിരുന്നു. ഒരു ഘട്ടത്തിൽ ബ്രിട്ടൻ ഇന്ത്യയ്ക്കൊപ്പമെത്തിയെങ്കിലും തകർപ്പൻ സ്മാഷുകളിലൂടെയും കൃത്യമായ പ്രതിരോധത്തിലൂടെയും സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും മത്സരം തിരികെ പിടിക്കുകയായിരുന്നു. എന്നാൽ ഇവിടെ മത്സരം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്തോനേഷ്യയും ചൈനീസ് തായ്പേയും ക്വർട്ടർ ബെർത്ത് ഉറപ്പിച്ചിരുന്നു.