കൊച്ചി; രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവിൽ. പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം.
അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി. ബാരലിന് 73 ഡോളറാണ് നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില. ഉൽപാദനം കൂട്ടാനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ 68 ഡോളറിലേക്കു താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു.
















