തിരുവനന്തപുരം: കുണ്ടറയില്‍ പീഡന പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവിനെയും മറ്റു മൂന്നു പേരെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് എന്‍സിപി. പീഡന പരാതി അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന് അടക്കമുള്ള നടപടി.
പാര്‍ട്ടിയുടെ സല്‍പ്പേര് കളഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രനും പാര്‍ട്ടി മുന്നറിയിപ്പ് നല്കി. പാര്‍ട്ടി നേതാവെന്ന നിലയില്‍ വിഷയത്തില്‍ ശശീന്ദ്രന് ഇടപെട്ടതില്‍ തെറ്റില്ല. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ജാഗ്രത പാലിക്കണമായിരുന്നുവെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്കി.