നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഷേര്‍ഷാ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്ണുവര്‍ദ്ധന്‍ ആണ്. ഓഗസ്റ്റ് 12ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സിദ്ധാര്‍ഥ് ഇരട്ട വേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ ചിത്രമായ ഷേര്‍ഷായ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്ദീപ ശ്രീവാസ്തവയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു.