കുണ്ടറ: കുണ്ടറ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ.ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കും. പീഡനത്തിന് ഇരയായ യുവതിയും കുടുംബവും രാജ്ഭവനില്‍ നേരിട്ട് എത്തിയാകും പരാതി നല്‍കുക. അതേസമയം, വരും ദിവസങ്ങളില്‍ ദേശിയ മനുഷ്യാവകാശ കമ്മിഷനും ദേശിയ വനിതകമ്മിഷനും യുവതി പരാതി കൈമാറും.
അതേസമയം, ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതി നല്‍കുന്നത്. കേസ്സില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകിയത് വിവാദമായിരുന്നു. കഴിഞ്ഞ ജൂണ്ഇരുപത്തിയെട്ടിനാണ് യുവതി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. എന്നാല്‍ ഇരുപത്തിനാല് ദിവസത്തിന് ശേഷമാണ് പൊലൂസ് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായത്.