കൊല്ലം: ജില്ലയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളിയാണ് മരിച്ചത്. 58 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം, ഡോളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്ന വിവരം പാലിയേറ്റീവ് നഴ്സാണ് അഞ്ചാലുംമൂട് ജനമൈത്രിയാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.