ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സിപിഎം സ്ഥാനാർഥി അഡ്വ. എ രാജയെ തോൽപിക്കാൻ ശ്രമം നടത്തി എന്ന ആരോപണത്തിലാണ് അന്വേഷണം.ഇതിനായി രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, വി എൻ മോഹനൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു.
ദേവികുളം എംഎൽഎയായ എ രാജയെ തോൽപിക്കാൻ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ മുൻ എംഎൽഎ കൂടിയായ രാജേന്ദ്രൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം . സ്ഥാനാർത്ഥി ആകാൻ എ രാജക്ക് എതിരെ കുപ്രചാരണങ്ങൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാര്യമായി സഹകരിച്ചില്ലെന്നും രാജേന്ദ്രനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.