ടോക്യോ: ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയും 2016ലെ വെള്ളി മെഡൽ ജേതാവുമായ പി.വി. സിന്ധുവിന് ടോക്യോയിൽ ബാഡ്മിൻറൺ സിംഗിൾസിൽ ആദ്യ ജയം. ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്.വനിതാ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയിലാണ് സിന്ധു മത്സരിക്കുന്നത്.
അതേസമയം ഒളിമ്പിക്സിന്‍റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.