കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറെ അന്വേഷണസംഘം ചോദ്യംചെയ്യും.അനന്യയുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ വിദഗ്ധ സംഘം നല്കിയ റിപ്പോര്ട്ടിന്മേലാണ് ഡോക്ടറെ തിങ്കളാഴ്ച ചോദ്യംചെയ്യുക.
അതേസമയം അനന്യ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച് ഐ.എം.എ. ഡോ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക.രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.