ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ ടാറ്റാ മോട്ടോഴ്സ്. ഒറ്റ ചാർജിൽ കൂടുതൽ റേഞ്ചുമായി ആൽട്രോസിനെ വിപണിയിലെത്തിച്ച് വിപണിയിൽ തരംഗം സൃഷ്ടിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിന്റെ ഇലക്ട്രിക് പതിപ്പിന് നെക്സോണിനെക്കാൾ 25 മുതൽ 40 ശതമാനം വരെ അധികം ചാർജ് (ഏകദേശം 500 കിലോമീറ്റർ) നൽകുന്ന ബാറ്ററിപാക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നെക്സോണിനലെ സ്പ്ട്രോൺ ഇലക്ട്രിക് പവർട്രെയിൻ തന്നെയാണ് ആൽട്രോസിനും.
45 എക്‌സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില.