ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശ. ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ചാങ് സ്വര്‍ണം നേടി. ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം. റഷ്യയുടെ അനസ്‌തേസ്യ വെള്ളിയും സ്വസ് താരം ക്രിസ്റ്റന്‍ വെങ്കലവും നേടി. അതേസമയം, ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല.