പാലക്കാട്; പട്ടാമ്പിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അതിഥി തൊഴിലാളികൾ റോഡിലിറങ്ങി. ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് ഇവർ കൂട്ടത്തോടെ എത്തിയത്. ഇത്തരത്തിൽ തിരക്ക് വര്‍ധിച്ചതോടെ സാമൂഹിക അകലം പാലിക്കപ്പെടാത്ത സ്ഥിതിയായിരിക്കുകയാണ് .
അതേസമയം പട്ടാമ്പി താലൂക്കില്‍ കോവിഡ് ബാധിതരുടെ എണ്ണമുയര്‍ന്നതോടെ നിയന്ത്രണം കൂട്ടി. അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളിലെ കോവിഡ് ബാധിതരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
താലൂക്കിലെ പന്ത്രണ്ട് തദ്ദേശസ്ഥാപനങ്ങള്‍ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുകയും ചില പഞ്ചായത്തുകളില്‍ രോഗവ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പട്ടാമ്പി നഗരസഭ, കൊപ്പം, മുതുമല, ഓങ്ങല്ലൂര്‍, പഞ്ചായത്തുകളിലാണ് രോഗികള്‍ കൂടുതലുള്ളത്. ഓരോ പഞ്ചായത്തുകളിലും കോവിഡ് വ്യാപന തോതനുസരിച്ച് വാര്‍ഡുകളെ മൈക്രോ കണ്ടെയ്്്ന്‍മെന്റ് സോണുകളാക്കും.