നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിനു പുറമെ ദുബൈയിലും പരീക്ഷാ കേന്ദ്രം ഒരുക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനമെന്നാണ് അറിയുന്നത്. നേരത്തെ കുവൈത്തിലും നീറ്റിന്റെ പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നീറ്റ് പരീക്ഷയ്ക്ക് സൗകര്യങ്ങൾ ഉറപ്പാക്കും. അബൂദബിയിലെ ഇന്ത്യൻ എംബസി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.