2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഓസ്ട്രേലിയൻ പട്ടണത്തെ തെരഞ്ഞെടുത്തത്. 2000ൽ നടന്ന സിഡ്നി ഒളിമ്പിക്സിന് 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്.
ഒളിമ്പിക്സ് വേദിയായി ബ്രിസ്‌ബേനെ പ്രഖ്യാപിച്ചത് വലിയ ആഘോഷത്തോടെയാണ് നഗരം സ്വീകരിച്ചത്. ഗബ്ബ സ്റ്റേഡിയമായിരിക്കും 2032 ഒളിമ്പിക്സിലെ പ്രധാന വേദി. 2032 ജൂലൈ 23 മുതല്‍ ആഗസ്റ്റ് എട്ട് വരെയാണ് മത്സരങ്ങള്‍. സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ മുപ്പതോളം വേദികളിലായാവും ബ്രിസ്‌ബേന്‍ ഒളിമ്പിക്സ് നടക്കുക.
















